സഹകരണ ജീവനക്കാരെ സഹകരണ വകുപ്പ് മന്ത്രി വഞ്ചിച്ചുവെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്.

adminmoonam

കേരളത്തിലെ സഹകരണ ജീവനക്കാരെ സഹകരണ വകുപ്പ് മന്ത്രി വഞ്ചിച്ചുവെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് നേതാക്കൾ പറഞ്ഞു.ആരോഗ്യ സുരക്ഷാ പദ്ധതിയിൽ സഹകരണ ജീവനക്കാരെ കൂടി ഉൾപ്പെടുത്താമെന്ന് ഈ മാസം പത്തിന് സഹകരണ രംഗത്തെ സംഘടനാ നേതാക്കളുമായുള്ള ചർച്ചയിൽ മന്ത്രി ഉറപ്പു നൽകിയതാണ്. എന്നാൽ അതിന് കടകവിരുദ്ധമായാണ് തിങ്കളാഴ്ച ഇറങ്ങിയ ഉത്തരവിൽ പറയുന്നത്. സഹകരണ ജീവനക്കാരെ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. പിന്നെ എന്തിനു വേണ്ടിയാണ് മന്ത്രി സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയതും ഉറപ്പുനൽകിയതെന്നും സംഘടനാ ജനറൽ സെക്രട്ടറി ചാൾസ് ആന്റണിയും പ്രസിഡന്റ് ജോഷ്വ മാത്യുവും ചോദിച്ചു.

കേരളത്തിലെ പതിനായിരക്കണക്കിന് സഹകരണ ജീവനക്കാരെ വഞ്ചിക്കുകയാണ് മന്ത്രി ചെയ്തത്. എപ്പോഴും കേരള ബാങ്കിനെ കുറിച്ച് മാത്രം സംസാരിക്കുന്ന മന്ത്രി, വകുപ്പിലെ പ്രധാനപ്പെട്ട വിഷയങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ഒരു രൂപ പോലും സർക്കാരിന് ബാധ്യത വരാത്ത, ഇൻഷുറൻസ് പദ്ധതിയിൽ നിന്നും സഹകരണ ജീവനക്കാരെ ഒഴിവാക്കിയതിലൂടെ സർക്കാർ സഹകരണ ജീവനക്കാരോട് കടുത്ത വഞ്ചനയാണ് കാണിച്ചതെന്നും ഇരുവരും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News