സംഘമൈത്രിക്ക് തിരിതെളിഞ്ഞു
പാലക്കാട് ചിറ്റൂര്‍ റൂറല്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന ചെറുകിട വായ്പാ-സമ്പാദ്യ പദ്ധതിയായ സംഘമൈത്രി കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ. ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ചെറുകിട തൊഴില്‍ സംരംഭകര്‍ക്കായി വായ്പ അനുവദിച്ചുകൊണ്ട് സ്ത്രീ ശാക്തീകരണമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. സമ്പാദ്യശക്തി സാധാരണക്കാരുടെ കുടുംബങ്ങളിലുമെത്തിക്കുന്ന സംഘമൈത്രി ഗ്രാമീണ ജനതയുടെമേല്‍ ബ്ലേഡ് മാഫിയയുടെ കടന്നുകയറ്റം ചെറുക്കുകയും ചെയ്യുന്നു.
സൊസൈറ്റി പ്രസിഡന്‍റ് കെ.സി. പ്രീതിന്‍റെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ചിറ്റൂര്‍-തത്തമംഗലം നഗരസഭാ ചെയര്‍മാന്‍ കെ.മധു മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എന്‍.എസ്. ശില്പ, സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ അനിത.ടി.ബാലന്‍, അസി. രജിസ്ട്രാര്‍ ശബരിദാസന്‍, നബാര്‍ഡ് പ്രതിനിധി രമേശ് വേണുഗോപാല്‍, നഗരസഭാ കൗണ്‍സിലര്‍ കെ. ബിന്ദു, ഗ്രീന്‍ഫീല്‍ഡ് ഫാര്‍മേഴ്സ് ക്ലബ് പ്രസിഡന്‍റ് ടി.എ. വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘമൈത്രി ചെയര്‍പേഴ്സണ്‍ പി. സുമംഗല സ്വാഗതവും വൈസ് ചെയര്‍പേഴ്സണ്‍ എസ്. ശര്‍മിള നന്ദിയും പറഞ്ഞു.