വിദ്യാര്‍ത്ഥികളെ ആദരിച്ചു

moonamvazhi

പുന്നയൂര്‍കുളം സര്‍വീസ് സഹകരണ ബാങ്ക് ഈ വര്‍ഷത്തെ പത്താം ക്ലാസ്സ്, പ്ലസ് ടു ഫുള്‍ എ പ്ലസ് നേടി വിജയിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു. ആദരവ് തൃശൂര്‍ എം.പി ടി. എന്‍. പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി. ഗോപാലന്‍ അധ്യക്ഷത വഹിച്ചു.

എ. എം. അലാവുദ്ധീന്‍, അബൂബക്കര്‍ കുന്നംകട്ടയില്‍, പി. രാംദാസ്, പി. രാജന്‍, ബാങ്ക് ഡയറക്ടര്‍മാരായ ഭാസ്‌കരന്‍ കോട്ടെപ്പാട്ട്, മുഹമ്മദ് അലി കൊറോത്തയില്‍, രാജേഷ് പാഴിയൂര്‍, ടി. സി. കബീര്‍, ടിപ്പുസുല്‍ത്താന്‍, പ്രിയേഷ്. എ. ഡി, യശോധര മോഹനചന്ദ്രന്‍, സെക്രട്ടറി എ. കെ. സതീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ബാങ്ക് ഡയറക്ടര്‍ ആലത്തയില്‍ മൂസ്സ സ്വാഗതവും ബാങ്ക് ഡയറക്ടര്‍ കെ. പി. ധര്‍മ്മന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!