വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

Deepthi Vipin lal

എറണാകുളം വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക് എസ്.എസ്.എല്‍.സി, +2 പരീക്ഷകളില്‍ മുഴവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. ബാങ്ക് പ്രസിഡെന്റ് അഡ്വ.എ.എന്‍.സന്തോഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡെന്റ് കെ.എ.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു.

കെ.ടി. സാജന്‍, കൗണ്‍സിലര്‍ സി.ഡി.വത്സലകുമാരി, കെ.ബി.ഹര്‍ഷല്‍, എസ്.മോഹന്‍ദാസ്, വിനീത സക്‌സേന,എം.എന്‍.ലാജി, കെ.ജി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News