വയനാട് പനമരം സർവീസ് സഹകരണ ബാങ്കിന് എതിരെയുള്ള സഹകരണ നിയമം 65 അന്വേഷണം ഹൈക്കോടതി അസാധുവാക്കി.
വയനാട് പനമരം സർവീസ് സഹകരണ ബാങ്കിന് എതിരെയുള്ള സഹകരണ നിയമം 65 അന്വേഷണം ഹൈക്കോടതി അസാധുവാക്കി.
വയനാട് പനമരം സർവീസ് സഹകരണ ബാങ്ക് നെതിരെ സഹകരണ നിയമം 65 അന്വേഷണം ഹൈക്കോടതി അസാധുവാക്കി. ബാങ്ക് നൽകിയ ഹർജിയിലാണ് ഉത്തരവ്. നിയമത്തിലെ റൂൾസ് 66 ന്റെ ലംഘനമാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു. അഡ്വക്കേറ്റ് സ്വാതി കുമാർ ബാങ്കിന് വേണ്ടി ഹാജരായി.
സഹകരണ നിയമം 65 അന്വേഷണം നടത്തുമ്പോൾ ആവശ്യമായ നടപടിക്രമങ്ങൾ പാലിചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. സഹകരണ നിയമം 65 മായി ബന്ധപ്പെട്ട് ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെ അടിസ്ഥാനമാക്കി വേണം അന്വേഷണം നടത്താനെന്നും അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം സഹകരണ നിയമം 65 അന്വേഷണത്തിന് ഉത്തരവിടാൻ പാടില്ലെന്നും കോടതി പറഞ്ഞു.