ആലപ്പുഴ മുതുകുളം സർവീസ് സഹകരണ ബാങ്ക് പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി.

adminmoonam

ആലപ്പുഴ മുതുകുളം സർവ്വീസ് സഹകരണബാങ്ക് 731ന്റേയും ജൂവൽഓട്ടിസം സെന്റർ കോട്ടയത്തിന്റേയും സംയുക്താഭിമുഖ്യത്തിൽബാങ്കിന്റെ നേതൃത്വത്തിലുള്ള എസ്.എച്ച്.ഗ്രൂപ്പ് ഭാരവാഹികൾക്ക് ബോധവൽക്കരണക്ലാസ്സ്നൽകി. ജൂവൽഓട്ടിസം സെന്റർ ജോയിന്റ് ഡയറക്ടർ ഡോ.ജെൻസി ബ്ലെസൻ ക്ലാസ്സുകൾ നയിച്ചു. ബാങ്കിന്റെ “ഐ ചലഞ്ച് പ്ലാസ്റ്റിക് ബോട്ടിൽ” എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ബോധവൽക്കരണ ക്ലാസ്.

ബാങ്കിന്റെനേതൃത്വത്തിൽഎസ്.എച്ച് ഗ്രൂപ്പുകൾ വഴി പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം യാഥാർത്ഥ്യമാക്കുവാനുള്ള പദ്ധതിയിലൂടെ നമ്മുടെ ഗ്രാമത്തെ സമ്പൂർണ്ണ പ്ലാസ്റ്റിക്ക് വിമുക്തമാക്കുവാനുള്ള ഈ ഉദ്യമത്തിന്ഏവരുടേയുംസഹായസഹകരണങ്ങൾ ബാങ്ക് പ്രസിഡണ്ട് അഭ്യർത്ഥിച്ചു.

ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് ബി.വേലായുധൻതമ്പി അദ്ധ്യക്ഷനായി.ബാങ്ക് സെക്രട്ടറി എൻ.സുഭാഷ്കുമാർ ഭരണസമിതി അംഗങ്ങളായ കെ.സുദിനൻ, വി.വിജയൻ, എസ്.ഷീജ, രജിതചിത്രഭാനു, ഓട്ടിസംസെന്റർ പി.ആർ.ഒ അനീഷ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!