മത്സ്യതൊഴിലാളി വികസന ക്ഷേമ സംഘത്തിന്റെ മിനി വ്യാസാ സ്റ്റോര്‍ & ഫിഷ് ബൂത്ത് പ്രവര്‍ത്തനം തുടങ്ങി

Deepthi Vipin lal

കണ്ണൂര്‍ ഉള്‍നാടന്‍ മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ മിനി വ്യാസാ സ്റ്റോര്‍ & ഫിഷ് ബൂത്ത് ചെറുകുന്ന് പാടിയില്‍ മത്സ്യ ഫെഡ് ബോര്‍ഡ് മെമ്പര്‍ പി.എ രഘുനാഥ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വി.ദയാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ആദ്യവില്‍പന മത്സ്യഫെഡ് ജില്ലാ മാനേജര്‍ വി. രജിത നിര്‍വഹിച്ചു. ചെറുകുന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ വി.വി.ഷീജ, മത്സ്യ ഫെഡ് സൂപ്രണ്ട് എ.താജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.വിനോദ് പൂങ്കാവ് സ്വാഗതവും ബി. നെപ്പോളിയന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!