ഫെബ്രുവരി 13 ന് കേരള ബാങ്കിനു മുന്‍പില്‍ കൂട്ട ഉപവാസം
കേരള ബാങ്കിന്റെ എല്ലാ കളക്ഷൻ ജീവനക്കാരെയും മറ്റ് ഉപാധികളില്ലാതെ ഫീഡർ കാറ്റഗറിയിൽ പരാമർശം അനുവദിക്കുക, കണ്ടിജൻസി നിയമത്തിന് വിധേയമായി 58 വയസ്സിന് മുകളിലുള്ള കളക്ഷൻ ജീവനക്കാർക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയം അനുശാസിക്കുന്ന വിധത്തിലുള്ള ആശ്വാസ ധന തുക അനുവദിക്കുക, വർഷങ്ങളായി കളക്ഷൻ ജോലി ചെയ്തു വിരമിച്ചവർക്ക് പെൻഷൻ, ഗ്രാറ്റിവിറ്റി സ്റ്റാറ്റസ് ആനുകുലം, കളക്ഷൻ ജീവനക്കാരുടെ സബ്‌സ് 189/2 ലെ 19 ലെ സബ്‌സിഡി 18 18 പ്രമോഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓൾ കേരള സ്റ്റേറ്റ് ആൻഡ് ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലോൺ ആൻഡ് ഡിപ്പോസിറ്റ് കളക്ടേഴ്‌സ് അസോസിയേഷൻ ഫെബ്രുവരി 13 ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ തിരുവനന്തപുരം കേരള ബാങ്ക് ഹെഡ് ഓഫീസിനു മുൻപിൽ ഏകദിന ഉപവാസ സമരം നടത്തുന്നു.
എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. ഓൾ കേരള സ്റ്റേറ്റ് ആൻഡ് ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലോൺ ആൻഡ് ഡിപ്പോസിറ്റ് കളക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.വി. ഷാജി അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി അമൃത ദേവൻ.സി സ്വാഗതം പറയും. വൈകിട്ട് നാലു മണിക്ക് ഐ.എൻ.ടി.യു.സി ദേശീയ പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
[mbzshare]