പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് പൊതു സോഫ്റ്റ്‌വെയര്‍ വരുന്നു
കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് പൊതു സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സഹകരണ വകുപ്പ് ഇതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. വിശദമായ അറിയിപ്പും RFP രേഖകളും etenders.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2021 മാര്‍ച്ച് പത്താണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2330825, 9447475480