പ്രമുഖ സഹകാരിയും കോൺഗ്രസ് നേതാവുമായ എൻ.പി പൗലോസ് അന്തരിച്ചു.

adminmoonam

പ്രമുഖ സഹകാരിയും എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ടുമായിരുന്ന എൻ. പി.പൗലോസ് അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.69 വയസ്സായിരുന്നു. രാവിലെ 8ന് വീട്ടിൽ വച്ച് കുഴഞ്ഞുവീണാണ് മരിച്ചത്. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗവും മണീട് ഗ്രാമ പഞ്ചായത്തിന്റെയും മണീട് സർവീസ് സഹകരണ ബാങ്കിന്റെയും പ്രസിഡണ്ടായിരുന്നു. യുഡിഎഫ് പിറവം നിയോജക മണ്ഡലം ചെയർമാനാണ്. നാളെ വൈകിട്ട് മൂന്നിന് വെട്ടിക്കൽ കുന്നേൽപള്ളി സിംഹാസന പള്ളിയിലാണ് സംസ്കാരം. ചിന്നമ്മയാണ് ഭാര്യ. രണ്ടു മക്കൾ ഉണ്ട്.

Leave a Reply

Your email address will not be published.