പെന്‍ഷന്‍ പദ്ധതി പരിഷ്‌ക്കരിക്കണം : കേരള പ്രൈമറി കോ-ഓപറേറ്റീവ് സര്‍വീസ് പെന്‍ഷണേഴ്‌സ് അസോസിയേഷന്‍
കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാര സൂചികയിലെ വര്‍ദ്ധനവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കണക്കിലെടുത്ത് പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് കേരള പ്രൈമറി കോ-ഓപറേറ്റീവ് സര്‍വീസ് പെന്‍ഷണേഴ്‌സ് അസോസിയേഷന്‍ വൈക്കം താലൂക്ക് കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ ഗവര്‍മെന്റിനോട് ആവശ്യപ്പെട്ടു.
കോട്ടയം തലയോലപ്പറമ്പ് ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ഹാളില്‍ കൂടിയ യോഗം സംസ്ഥാന കമ്മറ്റിയംഗം ചാള്‍സ് ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ കൗണ്‍സില്‍ അംഗം എന്‍.കെ. സെബാസ്റ്റ്യന്റെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. ജോര്‍ജ് ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ശിവരാമന്‍നായര്‍, ഏലിയാമ്മ സെബാസ്റ്റ്യന്‍ , ടി. ആര്‍ സുനില്‍ , എം.പി. ജോര്‍ജ് , പി.സി.സ്‌കറിയ, എം. ജെ. ലൂക്കോസ്, കെ. ഒ. ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികള്‍: എന്‍.കെ. സെബാസ്റ്റ്യന്‍ (പ്രസിഡന്റ്), ഏലിയാമ്മ സെബാസ്റ്റ്യന്‍, എ.പി ജോര്‍ജ് (വൈസ് പ്രസിഡന്റുമാര്‍), കെ.ഒ.ജോസ് (സെക്രട്ടറി), എന്‍.സുഗുണന്‍, പി.സി. ജോസഫ് (ജോ.സെക്രട്ടറിമാര്‍) കെ.സി.ജയിംസ് (ട്രഷറര്‍). ടോമി.കെ.സി (ഓഡിറ്റര്‍).
കമ്മറ്റിയംഗങ്ങള്‍: കെ.പി. ഉദയമ്മ, സുരേഷ് വര്‍മ്മ, വി.സി. സ്‌കറിയ, ഗീതാകുമാരി, ലൂക്കോസ് എം.ജെ.
ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍: കെ. ജോര്‍ജ് ഫിലിപ്പ്, ടി.ആര്‍. സുനില്‍.