പി. രാഘവന്‍ നായര്‍ സ്മാരക സഹകാരി പുരസ്‌കാരം എന്‍. സുബ്രഹ്മണ്യന് സമ്മാനിച്ചു
പ്രമുഖ സഹകാരിയും രാഷ്ട്രീയ നേതാവും അധ്യാപകനുമായിരുന്ന പി. രാഘവന്‍നായരുടെ സ്മരണയ്ക്ക് കൊടുവള്ളി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ സഹകാരി പ്രതിഭാ പുരസ്‌കാരം കുരുവട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍. സുബ്രഹ്മണ്യന് ലഭിച്ചു. പി. രാഘവന്‍നായരുടെ മൂന്നാം ചരമവാര്‍ഷികത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ വെച്ച് കേരള വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു.
നിസ്വാര്‍ത്ഥമായി ചിട്ടയായ രാഷ്ട്രീയ പ്രവര്‍ത്തനവും സാമൂഹിക പ്രവര്‍ത്തനവും നടത്തിയ വ്യക്തിയായിരുന്നു പി. രാഘവന്‍ നായര്‍ എന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അനുസ്മരിച്ചു. പി. രാഘവന്‍ നായരുടെ പേരില്‍ തപാല്‍ വകുപ്പ് പുറത്തിറക്കിയ പോസ്റ്റല്‍ സ്റ്റാമ്പിന്റെ പ്രകാശനം എം.കെ. രാഘവന്‍ എം.പി. നിര്‍വഹിച്ചു. ചടങ്ങില്‍ മികച്ച യുവ ബിസിനസ് സംരംഭകന്‍ മൈ ജി ഗ്രൂപ്പ് ചെയര്‍മാന്‍ എ.കെ. ഷാജിയെ ആദരിച്ചു. പി.ടി.എ റഹീം എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തി.
കൊടുവള്ളി നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു അധ്യക്ഷത വഹിച്ചു. കൊടുവള്ളി കോപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി പ്രസിഡന്റ് പി.ആര്‍. മഹേഷ്, മൂസ പന്തീരാങ്കാവ് കെ. ബാബു, പി.സി. ഹാപ്പി തമ്പി, സി.പി. അബ്ദുല്‍ റസാക്ക്, വി.കെ. അബ്ദു ഹാജി, ഒ.പി. റഷീദ്, പി.സി. ജമാല്‍, പി.സി. വാസു, കെ.കെ. ആലി മാസ്റ്റര്‍ അഡ്വ ബിജു പടിപ്പുരക്കല്‍, കെ.ടി. സുനില്‍, പി.ടി.സി ഗഫൂര്‍, എന്‍. ജയേഷ് എന്നിവര്‍ സംസാരിച്ചു.