ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി ചേവായൂർ സഹകരണ ബേങ്ക് .
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത് കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബേങ്ക് മാതൃകയായി.തുടർച്ചയായി പെയ്ത മഴയെ തുടർന്ന് നൂറുകണക്കിന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ബേങ്ക് വളരെ സജീവമായി രംഗത്തിറങ്ങി ആവശ്യമായ സഹായങ്ങൾ ചെയ്തു.
പാറോപ്പടി ചോലപ്പുറത്ത് സ്കൂൾ, ചേവരമ്പലം എൽ.പി സ്കൂൾ, പറയഞ്ചേരി ബോയ്സ് സ്കൂൾ എന്നിവടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആണ് ബാങ്ക് വസ്ത്രങ്ങൾ വിതരണം ചെയ്തത്. ബാങ്ക് ചെയർമാൻ അഡ്വക്കേറ്റ് ജി.സി പ്രശാന്ത് കുമാർ, ഡയറക്ടർമാരായ യു.പി. അബ്ദുറഹ്മാൻ, പ്രമീള ബാലഗോപാൽ ജനറൽ മാനേജർ ടി.എം. രാജീവ്, നിഷാദ് എന്നിവർ നേതൃത്വം നൽകി. മൂന്ന് സ്കൂളുകളിലും ആയി ഏകദേശം അഞ്ഞൂറോളം പേരാണ് ഉള്ളത്. ഇവർക്ക് ആവശ്യമായ ബെഡ്ഷീറ്റ്, പുതപ്പ്, ലുങ്കി,മാക്സി, തോർത്ത്, ഇന്നർവെയർ തുടങ്ങി വസ്ത്രങ്ങളാണ് ബാങ്ക് നൽകിയത്.
[mbzshare]