ജെ.ഡി.സി പ്രവേശനത്തിനുള്ള അപേക്ഷ തീയതി മെയ് 8 വരെ ദീർഘിപ്പിച്ചു.

adminmoonam

സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന 2020-21 അധ്യായന വർഷത്തിലേക്കുള്ള ജെ.ഡി.സി പ്രവേശനത്തിന്റെ അപേക്ഷ മെയ് 8 വരെ ദീർഘിപ്പിച്ചതായി യൂണിയൻ സെക്രട്ടറി പത്മകുമാർ അറിയിച്ചു. നേരത്തെ ഏപ്രിൽ 30 വരെ നീട്ടി നൽകിയിരുന്നു. എന്നാൽ ലോക് ഡൗൺ മെയ് 3 വരെ ദീർഘിപ്പിക്കുകയും പൊതുഗതാഗത സംവിധാനം പുനഃസ്ഥാപിക്കുകയും ചെയ്യാത്ത സാഹചര്യത്തിൽ ആണ് അപേക്ഷിക്കാനുള്ള തീയതി ദീർഘിപ്പിച്ചത്. അപേക്ഷാഫോമുകൾ ട്രെയിനിങ് സെന്ററുകളിൽ നിന്ന് ലഭിക്കും. യൂണിയനു കീഴിലുള്ള 10 ട്രെയിനിങ് സെന്റ്റുകളും 6 എക്സ്റ്റൻഷൻ സെന്റര്കളും ഉണ്ട്. ഇവിടെയുള്ള 1800ഓളം സീറ്റുകളിലേക്ക് ആണ് പ്രവേശനം.

Leave a Reply

Your email address will not be published. Required fields are marked *

Latest News