കോഴിക്കോട് ജില്ലയില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത് 24 നിധി കമ്പനികള്‍; മുന്നറിയിപ്പുമായി പോലീസ്
ലൈസന്‍സ് പുതുക്കാതെയും ആവശ്യമായ രേഖകളില്ലാതെയും പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടമാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി പോലീസ്. കോഴിക്കോട് ജില്ലയില്‍ ഇത്തരത്തിലുള്ള 24 നിധി കമ്പനികളുടെ പട്ടിക പോലീസ് പുറത്തുവിട്ടു. കമ്പനി രജിസ്ട്രാറുടെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചു വഞ്ചിതരാകരുത് എന്നാണ് അറിയിപ്പ്.
നിധി കമ്പനികള്‍ക്കെതിരെ പരാതി വ്യാപകമായതോടെ പോലീസ് രണ്ടുമാസം മുമ്പ് നടത്തിയ വ്യാപക പരിശോധനയിലാണ് പല കമ്പനികള്‍ക്കും അനുമതിയില്ലെന്ന് വ്യക്തമായത്.
കമ്പനി രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കേണ്ട എച്ച്.ഡി.എച്ച് 4 എന്ന ഫോമില്‍ അപേക്ഷ സമര്‍പ്പിക്കാതെ 11 നിധി കമ്പനികള്‍ ജില്ലയിലുണ്ട്. ഈ രേഖ സമര്‍പ്പിച്ചെങ്കിലും മതിയായ യോഗ്യയില്ലാത്തതിനാല്‍ കമ്പനി രജിസ്ട്രാര്‍ അനുമതി നിഷേധിച്ച 13 സ്ഥാപനങ്ങളും ജില്ലയിലുണ്ട്. ഇവര്‍ നിക്ഷേപം സ്വീകരിക്കാനോ വായ്പ നല്‍കാനോ പാടില്ല. എന്നാല്‍ ഇവ ഇപ്പോഴും ഇടപാടുകളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുകയും വായ്പ നല്‍കുകയും ചെയ്യുന്നുണ്ട്. സ്ഥാപനങ്ങളുടെ പേരും മേല്‍വിലാസവും https://keralapolice.gov.in/page/announcements എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.