ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് എക്‌സന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി

moonamvazhi

കേരള ബാങ്ക് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് നല്‍കിവരുന്ന എക്‌സലന്‍സ് അവാര്‍ഡ് (2021 22 വര്‍ഷം ) കണ്ണൂര്‍ ജില്ലയില്‍ ചെറുതാഴം സര്‍വീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വെച്ച് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവനില്‍ നിന്ന് ബാങ്ക് പ്രസിഡണ്ട് സി.എം. വേണുഗോപാലന്‍ സെക്രട്ടറി കെ. ദാമോദരന്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

ജീവകാരുണ്യമേഖലയില്‍ ബാങ്ക് നടത്തിവരുന്ന ഡയാലിസിസ് സെന്റര്‍, ആംബുലന്‍സ്, മൊബൈല്‍ ബോഡി ഫ്രീസര്‍ , ചികിത്സാസഹായം തുടങ്ങിയവയും ചെറുതാഴം പഞ്ചായത്തിനെ കാര്‍ഷിക സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുന്നതിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളും ബാങ്കിങ്ങിന് പുറമേ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി നടത്തിവരുന്ന ട്രേഡിങ് പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് ബാങ്കിന് അവാര്‍ഡ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News