ചെക്യാട് ബാങ്ക് സ്റ്റുഡന്റ് മാര്‍ക്കറ്റ് തുറന്നു

Deepthi Vipin lal

ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് പാറക്കടവില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റ് തുറന്നു. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തില്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു.


കേരള സര്‍ക്കാര്‍ സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പഠനോപകരണങ്ങളുടെ വിലക്കയറ്റം തടയുന്നതിനും കോവിഡ് പ്രതിസന്ധിയില്‍ രക്ഷിതാക്കള്‍ക്ക് ആശ്വാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റ് തുറക്കുന്നത്.

വിവിധ കമ്പനികളുടെ നോട്ട് ബുക്കുകള്‍, ബാഗ്, കുട, ടിഫിന്‍ ബോക്‌സ്, ജോമട്രിബോക്‌സ്, പെന്‍, പെന്‍സില്‍ തുടങ്ങിയ എല്ലാ വിധ സാധനങ്ങളും ഈ മാര്‍ക്കറ്റിലൂടെ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാണ്. ലോക്ക് ഡൗണ്‍ ആയതിനാല്‍ ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാര്‍, ബ്രാഞ്ച് മാനേജര്‍ പി.ബിനു, കെ.രമേശന്‍, പി.പി.അജിത എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News