കോ- ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ കലം കമഴ്ത്തി പ്രതിഷധിച്ചു
കോടതി ഉത്തരവുണ്ടായിട്ടുംക്ഷേമ പെന്‍ഷന്‍ വിതരണ ഇന്‍സന്റീവ് കുടിശ്ശികയടക്കം നിഷേധിച്ചതും നിക്ഷേപപിരിവുകാരോട് തുടരുന്ന അവഗണനയും കാരണം തൊഴിലും ഉപജീവനമാര്‍ഗ്ഗവും പ്രതിസന്ധിയിലായ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ, വായ്പാ പിരിവുകാര്‍ കോ- ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ കലം കമഴ്ത്തി പ്രതിഷേധിച്ചു.
പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്തു. ചെയ്ത ജോലിയുടെ വേതനം മുന്‍കാല പ്രാബല്യം നല്‍കി വെട്ടിക്കുറച്ചതും അത് പോലും നല്‍കാത്തതും സംസ്ഥാനചരിത്രത്തിലാധ്യമാണന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സംസ്ഥാനസെക്രട്ടറി ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ ടി. സിദ്ദീഖ്, ഷാഫി പറമ്പില്‍ സംസ്ഥാന നേതാക്കളായ വി.ജെ. ലുക്കോസ് എം.കെ. അലവിക്കുട്ടി, രവിപുറ വങ്കര, ടി. സൈതുട്ടി പോക്കുമുണ്ടോളി, യു. വിജയപ്രകാശ്, പി. രാധാകൃഷ്ണന്‍, എം.കെ.രാഘവന്‍, റീന ഓമശ്ശേരി, അനീഷ് മാമ്പ്ര, രമണി വിശ്വന്‍, പി. ലത്തീഫ്, സരിജ കാസര്‍ക്കോട്, മനോജ് പയറ്റ് വളപ്പില്‍ എന്നിവര്‍ സംസാരിച്ചു.