കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ മാര്‍ച്ച് നടത്തി
ജീവനക്കാരുടെ പ്രമോഷന്‍ സാദ്ധ്യതകള്‍ ഒന്നൊന്നായി ഇല്ലാതാക്കുന്ന സഹകരണ ചട്ടം ഭേദഗതികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ മാര്‍ച്ച് നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നത് ജീവനക്കാരാണെന്നും ജീവനക്കാരുടെ പ്രമോഷന്‍ സാദ്ധ്യതകള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന പ്രസിഡന്റ് പി. ഉബൈദുള്ള എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ പി. അബ്ദുല്‍ ഹമീദ്, നജീബ് കാന്തപുരം, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. മുഹമ്മദലി, കണിയാപുരം ഹലീം, നസീം ഹരിപ്പാട്, ചാന്നാങ്ങര എം.പി കുഞ്ഞ്, ജി.മാഹിന്‍ അബൂബക്കര്‍, സി.എച്ച.് മുസ്ഥഫ, ഹനീഫ മൂന്നിയൂര്‍, സംസ്ഥാന ഭാരവാഹികളായ പൊന്‍പാറ കോയക്കുട്ടി, മുഹമ്മദ് കൊടുവള്ളി, എന്‍.അലവി, ടി.പി.എം ബഷീര്‍, ഹനീഫ പെരിഞ്ചീരി, ടി.എ.എം ഇസ്മായില്‍, എം.കെ. മുഹമ്മദലി, നൗഷാദ് തെരുവത്ത്, പി ശശികുമാര്‍, അന്‍വര്‍ താനാളൂര്‍, ജാഫര്‍ മാവൂര്‍, മനാഫ് ഒളവണ്ണ, നസീര്‍ ചാലാട്, ഹാരിസ് ആമിയന്‍ എന്നിവര്‍ സംസാരിച്ചു.