കോഴിക്കോട്ട് തിങ്കളാഴ്ച സഹകാരികളുടെ പ്രതിഷേധ സംഗമം
കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുന്ന റിസര്‍വ് ബാങ്കിന്റെ നടപടികളില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലാ സഹകരണ സംരക്ഷണ സമിതി ഡിസംബര്‍ ആറിനു നളന്ദ ഓഡിറ്റോറിയത്തില്‍ സഹകാരികളുടെ സംഗമം സംഘടിപ്പിക്കും.
ഇതു സംബന്ധിച്ചു കോഴിക്കോട്ടു ചേര്‍ന്ന യോഗം മനയത്ത് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ജി.സി. പ്രശാന്ത്കുമാര്‍ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോ. രജിസ്ട്രാര്‍ ടി. ജയരാജന്, കോഴിക്കോട് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ടി.പി. ശ്രീധരന്, ഒ.പി. റഷീദ്, ഇ. സുനില്‍കുമാര്‍, സുനില്‍ ഓടയില്‍, എന്‍.വി. കോയ, ഉല്ലാസ്കുമാര്‍, മൊയ്തീന്‍കോയ, ഒള്ളൂര് ദാസന് എന്നിവര്‍ സംസാരിച്ചു. സഹകരണ സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ ഭാരവാഹികളായി ജി.സി. പ്രശാന്ത്കുമാര്‍ ( പ്രസിഡന്റ് ), ഇ. അരവിന്ദാക്ഷന് ( സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.