കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് അറുപതാം വാർഷികം ആഘോഷിച്ചു

moonamvazhi

സഹകരണ ജീവനക്കാരുടെ സംഘ ശക്തിയായ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് അറുപതാം വാർഷികം ആഘോഷിച്ചു. മുൻ കേന്ദ്ര സഹകരണ മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ. വിനയകുമാർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സ്ഥാപക പ്രസിഡന്റ് ബി.കെ. തിരുവോത്ത്, സ്ഥാപക ജനറൽ സെക്രട്ടറി എം.എൻ.പണിക്കർ, സ്ഥാപക ട്രഷർ എം.എൻ. തോമസ് എന്നിവരെ ആദരിച്ചു, മുൻ ഭാരവാഹികൾക്ക് ഉപഹാരങ്ങൾ നൽകി. തുടർന്ന് സംഘടനയുടെ കഴിഞ്ഞ 60 വർഷത്തെ പ്രവർത്തനങ്ങളും നേട്ടങ്ങളും ഉൾക്കൊള്ളുന്ന വീഡിയോ പ്രദർശനം ചെയ്തു.

ചടങ്ങിൽ കെ.കെ.രമ എം.എൽ.എ, ബി. കെ. തിരുവോത്ത്, എം.എൻ.ഗോപാലകൃഷ്ണ പണിക്കർ, കെ. എം. തോമസ്, ഇ.ഡി. സാബു, അഡ്വ.ഐ. മൂസ, ഇ.നാരായണൻ നായർ, അഡ്വ. വി. വത്സലൻ, സതീശൻ കുരിയാറ്റി, എം. രാജു, സി. ശ്രീകല, സി.വി. അജയൻ, മുണ്ടൂർ രാമകൃഷ്ണൻ, അശോകൻ കുറുങ്ങപ്പള്ളി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News