കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് മുപ്പത്തിമൂന്നാം വയസ്സിലേക്ക്
വെണ്ണൂര്‍ കെ.സി.ഇ.എഫ്. യൂണിറ്റ് സംഘടനയുടെ മുപ്പത്തിമൂന്നാം ജന്മദിനം ഫെബ്രുവരി അഞ്ചിന് വൈകീട്ട് അഞ്ച് മണിക്ക് ബാങ്കിന്റെ ജീവനം ഹാളില്‍ ആഘോഷിക്കാന്‍ തിരുമാനിച്ചു. കെ.സി.ഇ.എഫ്. സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.സി.ഇ.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. ഡി. സാബു അധ്യക്ഷത വഹിക്കും.
1988 ഫെബ്രുവരി അഞ്ചിന് തൃശ്ശൂരിലാണ് കെ.സി.ഇ.എഫിന്റെ മാതൃ സംഘടനകളായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷനും, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫെഡറേഷനും ചേര്‍ന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് രൂപവല്‍കരിച്ചത്. 1960-കളില്‍ രൂപവല്‍കരിച്ച മാതൃസംഘടനകളുടെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടാണ് കെ.സി.ഇ.എഫ് മുപ്പത്തിമൂന്നാം വയസ്സിലേക്ക് പ്രവേശിക്കുന്നത്.
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കെ.സി.ഇ.എഫ്. അംഗത്തിനുള്ള ധനസഹായം വിതരണം സംസ്ഥാന ജന.സെക്രട്ടറി അശോകന്‍ കുറുങ്ങപ്പള്ളി നിര്‍വഹിക്കും. സംസ്ഥാന ട്രഷറര്‍ പി കെ വിനയകുമാര്‍, മറ്റു സംസ്ഥാന- ജില്ലാ – താലൂക്ക് ഭാരവാഹികള്‍, യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം ഓണ്‍ലൈനിലും ലഭ്യമാണ്. സൂം മീറ്റിങ് ഐഡി : 426 537 6916 , PASS CODE : 123 )
[mbzshare]