കേരളത്തിലെ ആദ്യത്തെ ആധുനിക സൈലോ-മോഡേൺ റൈസ് മിൽ പ്രോജക്ടിൻറെ(പാലക്കാട്) നിർമാണ ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു:കേരള യുവത കാർഷിക മേഖലയിൽ സജീവമായി ഇടപെടാൻ തുടങ്ങിയെന്നും മുഖ്യമന്ത്രി.

adminmoonam

കേരളത്തിലെ ആദ്യത്തെ ആധുനിക സൈലോ-മോഡേൺ റൈസ് മിൽ പ്രോജക്ടിൻറെ(പാലക്കാട്) നിർമാണ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരള യുവത കാർഷിക മേഖലയിൽ സജീവമായി ഇടപെടാൻ തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാടുള്ള നെൽകർഷകർക്ക് പദ്ധതി വഴി സ്വയംപര്യാപ്തത ലഭ്യമാകും. പദ്ധതിക്ക് നബാർഡ് സാങ്കേതിക സഹായവും ലഭിക്കും. 50 പേർക്ക് പ്രത്യക്ഷമായും നിരവധി പേർക്ക് പരോക്ഷമായും ജോലി ലഭിക്കുന്ന പദ്ധതിയാണ് ഇത്. നേരിട്ട് പ്രാദേശിക വിപണി കണ്ടെത്താമെന്നത് ഇതിന്റെ പ്രത്യേകതയാണ്. സംസ്ഥാനത്താകമാനം തരിശുനിലങ്ങൾ കൃഷി ചെയ്യണമെന്നത് യുവജനത ഏറ്റെടുത്തിരിക്കുകയാണ്. സഹകരണമേഖല സജീവമായി കാർഷികമേഖലയിൽ ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വയം സഹായ സംഘങ്ങൾക്ക് ആവശ്യമായ പിന്തുണ സഹകരണസംഘങ്ങൾ നൽകുന്നുണ്ട്. സ്വയംസഹായ സംഘങ്ങൾക്ക് വായ്പ ലഭ്യമാക്കാൻ നബാർഡ്മായി ചേർന്നു പദ്ധതികൾ തയ്യാറാക്കുന്നുണ്ട്.
തരിശായിക്കിടക്കുന്ന നെൽ കൃഷിയിടങ്ങളിൽ നെൽ കൃഷിക്കൊപ്പം ധാന്യങ്ങളും പഴവർഗങ്ങളും കിഴങ്ങുവർഗങ്ങളും കൃഷി ചെയ്യും. ഇതിന് സർക്കാർ പ്രോത്സാഹനം നൽകും. ഒപ്പം പശുവളർത്തലും സജീവമായി പരിഗണിക്കും. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷികമേഖലയെ സ്വയംപര്യാപ്തത ആക്കുകയാണ് ലക്ഷ്യം. മോഡേൺ റൈസ് മിൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മന്ത്രി എ കെ ബാലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വകുപ്പ് സെക്രട്ടറി മിനി ആന്റണി, തുടങ്ങി നിരവധി ഉയർന്ന ഉദ്യോഗസ്ഥരും സഹകാരികളും പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News