കെ.സി.ഇ.യു. ജില്ല പ്രചരണജാഥ സമാപിച്ചു
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സി.ഐ.ടി.യു. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ പ്രചരണജാഥ സമാപിച്ചു.
മാര്‍ച്ച് എട്ടിന് പേരാമ്പ്രയില്‍ ഉദ്ഘാടനം ചെയ്ത് ഒന്‍മ്പത്, 10 തീയതികളിലായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയ ജാഥ ഫറോക്കിലാണ് സമാപിച്ചത്. സമാപന സമ്മേളനം സി.പി.ഐ(എം) ജില്ലാ കമ്മിറ്റിയംഗം എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ ഏരിയാ പ്രസിഡന്റ് പി. ബേബി അധ്യക്ഷത വഹിച്ചു. എന്‍.കെ. രാമചന്ദ്രന്‍, കെ. ബാബുരാജ്, മാനേജര്‍ ഇ. , സുനില്‍ കുമാര്‍, പി. പ്രബിത, കെ. ബൈജു, എന്‍. ഗിരീഷ്‌കുമാര്‍, ഇ. വിശ്വനാഥന്‍, വി. മനോജ്, എം. ഗീത, എ.കെ. മോഹനന്‍ തുടങ്ങിയവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു. യൂണിയന്‍ ഫറോക്ക് ഏരിയാ ജോയിന്റ് സെക്രട്ടറി സി. ഷിജു സ്വാഗതവും ഏരിയ സെക്രട്ടറി രാധാഗോപി നന്ദിയും പറഞ്ഞു.