കെ.സി.ഇ.എഫ് തളിപ്പറമ്പ് താലൂക്ക് സമ്മേളനം നടത്തി
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് സമ്മേളനം നടത്തി. അഡ്വ. സജീവ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുമേഷ് ടി.പി. അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ എം.രാജു മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി ബാബു മാത്യു, തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.മോഹന്‍ദാസ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.ഡി. മാത്യു, സംസ്ഥാന കമ്മിറ്റിയംഗം കെ. ഭാനുപ്രകാശന്‍, ശ്രീജേഷ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഷാരുണ്‍ ജോസഫ് സ്വാഗതവും ട്രഷറര്‍ ലജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.