കുട്ടനെല്ലൂർ സഹകരണബാങ്ക് ഇരുപത്തിയേഴരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

adminmoonam

തൃശൂർ കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 27,52,900 രൂപ സംഭാവന നൽകി. ബാങ്ക് പ്രസിഡന്റ് റിക്സൺ പ്രിൻസിൽ നിന്നും ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വ. കെ.രാജൻ എം.എൽ.എ ഏറ്റുവാങ്ങി. ഭരണസമിതി അംഗങ്ങളുടെ ഒരുമാസത്തെ സിറ്റിങ് ഫീസും, പ്രസിഡണ്ടിനെ ഓണറേറിയവും, ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും, ബാങ്കിന്റെ തനത് ഫണ്ടിൽ നിന്നുള്ള ഒരു വിവരവും ഉൾപ്പെടെയുള്ള സംഖ്യയാണ് ഇത്. വൈസ് പ്രസിഡണ്ട് എം. ആർ.രാജേഷ്, സെക്രട്ടറി ആന്റോ ഫ്രാൻസിസ്, കെ.സി.ഇ.യു. യൂണിറ്റ് കൺവീനർ പി.ബി.സുഭാഷ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News