കുടുംബശ്രീ വഴിയുള്ള വായ്പ വിതരണത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കിൽ നടന്നു.

adminmoonam

കോഴിക്കോട് ജില്ലയിലെ 4.75 ലക്ഷം കുടുംബശ്രീ അംഗങ്ങളളിൽ 3.31 ലക്ഷം കുടുംബശ്രീ അംഗങ്ങൾ വായ്പക്ക് അർഹരാണെന്ന് കണ്ടെത്തി. 216 കോടി രൂപയാണ് കോഴിക്കോട് ജില്ലയിൽ കുടുംബശ്രീ വായ്പാ പദ്ധതി പ്രകാരം നൽകുന്നത്. ചുരുങ്ങിയത് 5000 രൂപയും പരമാവധി 20,000 രൂപയുമാണ് വായ്പ നൽകുന്നത്. ജില്ലാതല വായ്പാ വിതരണ ത്തിന്റെ ഉദ്ഘാടനം ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കിൽ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ വി.കെ. രാധാകൃഷ്ണൻ നിർവഹിച്ചു. സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ എ.കെ. അഗസ്തി( പ്ലാനിങ്), അസിസ്റ്റന്റ് രജിസ്ട്രാർ വി.സുരേഷ് കുമാർ( ജനറൽ), ബാങ്ക് പ്രസിഡണ്ട് പി. പി. രഘുനാഥ്, ബാങ്ക് സെക്രട്ടറി വി.ഗംഗാധരൻ, പി. കെ.സന്തോഷ് കുമാർ, യൂണിറ്റ് ഇൻസ്പെക്ടർ,ഷീന നാരായണൻ,സി.ഡി.എസ് ചെയർപേഴ്സൺ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News