ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ക്ക് പലിശ രഹിത വായ്പയുമായി മക്കരപ്പറമ്പ ബാങ്ക്
വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യങ്ങള്‍ക്ക് പലിശ രഹിത വായ്പ നല്‍കുമെന്ന് മക്കരപ്പറമ്പ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. മുഹമ്മദ് മാസ്റ്ററും സെക്രട്ടറി ഹനീഫ പെരിഞ്ചീരിയും അറിയിച്ചു.
ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലെ എല്‍.കെ.ജി. മുതല്‍ പി.ജി. വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍, ടാബ് ലെറ്റ് ,കംമ്പ്യൂട്ടര്‍ മറ്റു പഠനോപകരണങ്ങള്‍ എന്നിവ വാങ്ങിക്കുന്നതിന് ‘വിദ്യാസഹായി’ എന്ന പേരിലാണ് വായ്പ നല്‍കുന്നത്. ഓണ്‍ലൈന്‍ പഠനോപകരണങ്ങളില്ലാതെ പ്രയാസപ്പെടുന്ന ഏത് വിദ്യാര്‍ത്ഥിക്കും രക്ഷിതാക്കള്‍ മുഖേനയോ സ്‌കൂള്‍ മുഖേനയോ ജൂലൈ 31 വരെ വായ്പക്ക് അപേക്ഷിക്കാം.
കോവിഡ് കാരണം തൊഴില്‍ രഹിതരായ യുവ ജനങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ യുവ സംരംഭ വായ്പയായി 10 ലക്ഷം രൂപ വരെ അനുവദിക്കാനും ബാങ്ക് ഭരണസമിതി തീരുമാനിച്ചു. (കാര്‍ഷിക അനുബന്ധം , ചെറുകിട കച്ചവടം, സ്മാള്‍ സ്‌കെയില്‍ യൂണിറ്റ്, ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസ് എന്നീ ആവശ്യങ്ങള്‍ക്കാണ് വായ്പ അനുവദിക്കുക.
യോഗത്തില്‍ പി.പി ഉണ്ണീന്‍ കുട്ടി ഹാജി, അഡ്വ. സമീര്‍ കോപ്പിലാന്‍,നസീം ചോലക്കല്‍,അല്ലൂര്‍ മരക്കാര്‍,രാജന്‍ മാസ്റ്റ കുറുവ, വി.പി.അബ്ദുള്‍ അസീസ്,ശരീഫ് പരി,ഷൗക്കത്തലി കൂറുവാടന്‍, എ.കൃഷ്ണന്‍, ടി.ഉമ്മുസല്‍മ, വി.ബുഷ്‌റ, പി പി പ്രിയ എന്നിവര്‍ സംബന്ധിച്ചു.