എ പ്ലസ് നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു

moonamvazhi

മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ കീഴില്‍ മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന പി.എം.എസ്.എ കോളേജ് ഓഫ് നഴ്‌സിങ് ആന്റ് പാരാമെഡിക്കല്‍ സയന്‍സിന്റെ നേതൃത്വത്തിലായി മലപ്പുറം,മങ്കട,കോട്ടക്കല്‍,വേങ്ങര,കൊണ്ടോട്ടി,മഞ്ചേരി എന്നീ നിയോജക മണ്ഡലങ്ങളില്‍ നിന്നും എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാത്ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി അനുമോദിച്ചു. മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. സഹകരണ ആശുപത്രി ഡയറക്ടര്‍ വി.എ. റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി മുഖ്യാതിഥിയായി.

പി.എം.എസ്.എ ഐ എ എസ് അക്കാദമി സിവില്‍ സര്‍വ്വീസ് മെന്റര്‍ അര്‍ജുന്‍ ആര്‍ ശങ്കര്‍ മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി. സഹകരണ ആശുപത്രി സെക്രട്ടറി സഹീര്‍ കാലടി, ഡയറക്ടര്‍മാരായ കുഞ്ഞി മുഹമ്മദ് കുന്നത്ത്, അഡ്വ. റജീന പികെ, ഉമ്മര്‍ കോയ, അഡ്വ. എ കെ സുരേഷ്, സിപി ലത്തീഫ്, അലി അഷ്‌റഫ്, സബിത എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News