‘ആതുര’ പദ്ധതിയുമായി പറവൂർ വടക്കേക്കര ബാങ്ക്
കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം രൂക്ഷമായതോടെ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റും കോവിഡ് ഹെല്‍പ് ലൈനും ഒരുക്കി പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക്.
വടക്കേക്കര, ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്തുകളിലെ താമസക്കാരുടെ വീട്ടിലെത്തി മിതമായ നിരക്കില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനക്ക് സ്രവമെടുക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാനും രോഗികള്‍ക്ക് മരുന്നെത്തിക്കാനുമുള്ള കോവിഡ് ഹെല്‍പ് ലൈനും തുടങ്ങി.
ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് വീടുകളിൽ പോയി എടുക്കുന്നതിനുള്ള വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ഇന്ന് രാവിലെ (മെയ് എട്ട് ) ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് നിർവ്വഹിച്ചു. കോവിഡ് രോഗികൾക്ക് ആശുപത്രിയിൽ പോകുന്നതിന് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹന സൗകര്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടേണ്ട ഫോൺ നമ്പർ : ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് ( സഹകരണ ലാബ്) : 9497026255 ആംബുലൻസ് : 9495069239 കോവിഡ് ഹെൽപ് ലൈൻ : 6238060977, 9383454689