അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷന്റെ അവകാശ സംരക്ഷണ ജാഥ ആരംഭിച്ചു.

adminmoonam

കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ യാത്ര, സംസ്ഥാന പ്രസിഡണ്ട് ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾക്ക് പരിഹാരം കാണുവാൻ സർക്കാർ തയ്യാറാകണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. അർബൻ ബാങ്കുകളിൽ സൂപ്പർ ഗ്രേഡ് നടപ്പിലാക്കുക, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിയമനം മൂലം , നിലവിലുള്ള ജീവനക്കാരുടെ പ്രമോഷനെ ബാധിക്കുന്ന സാഹചര്യം ഒഴിവാക്കുക,1:4നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ നിലമ്പൂരിൽ നിന്നും ആരംഭിച്ചത്.

മറ്റന്നാൾ ഇത് സംബന്ധിച്ച് നിവേദനം മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും സംഘടന നൽകും.സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വല്ലാഞ്ചിറ ഹുസൈൻ,സംസ്ഥാന ജനറൽ സെക്രട്ടറി ടി ശബരീഷ് എന്നിവർ ജാഥാ പതാക ഏറ്റുവാങ്ങി.സംഘടനയുടെ സംസ്ഥാന ജില്ലാ- നേതാക്കൾ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!