സുല്‍ത്താന്‍ ബത്തേരി കോ-ഓപ്പറേറ്റീവ് മില്‍ക് സപ്ലൈസൊസൈറ്റി എന്‍.എം.ഡി.സി ഉല്‍പ്പന്നങ്ങളുടെ വിപണി ആരംഭിച്ചു

Deepthi Vipin lal

സുല്‍ത്താന്‍ ബത്തേരി കോ-ഓപ്പറേറ്റീവ് മില്‍ക്‌സ പ്ലൈസൊ സൈറ്റിയുടെ വയനാട് മില്‍ക് ഔട്ട്‌ലെറ്റുകളിലൂടെയുള്ള എന്‍.എം.ഡി.സി ഉല്‍പ്പന്നങ്ങളുടെ വിപണ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുരേഷ് താളൂര്‍ നിര്‍വ്വഹിച്ചു.

സുല്‍ത്താന്‍ ബത്തേരി ക്ഷീരസംഘം പ്രസിഡണ്ട് കെ.കെ. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ ടി.കെ.രമേഷ് , ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാദേവി, ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ്, എന്‍.എം.ഡി.സി ചെയര്‍മാന്‍ പി. സൈനുദീന്‍, പി.കെ രാമചന്ദ്രന്‍ , ക്ഷീര വികസന ഓഫീസര്‍, പി.പി.പ്രജിഷ എന്നിവര്‍ സംസാരിച്ചു. ക്ഷീര സംഘം വൈസ് പ്രസിഡണ്ട് കെ.സി ഗോപിദാസ് സ്വാഗതവും ഡയറക്ടര്‍ ബേബി വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു. കോപ്പോള്‍ ബ്രാന്റ് വെളിച്ചെണ്ണ, എള്ളെണ്ണ, ഹെയര്‍ കെയര്‍ ഓയില്‍, കാപ്പിപ്പൊടി,വയനാടന്‍ സുഗന്ധ വ്യജ്ഞനങ്ങള്‍, മുതലായ ഉല്‍പ്പന്നങ്ങളാണ് വിപണനത്തിനുള്ളത്.

Leave a Reply

Your email address will not be published.

Latest News