സി.പി.എം. കണ്ണുവെക്കുന്നത് സഹകരണ സംഘങ്ങളുടെ സമ്പത്തിൽ – ഉമ്മൻ ചാണ്ടി

adminmoonam

സി.പി.എം. കണ്ണുവെക്കുന്നത് സഹകരണ സംഘങ്ങളുടെ സമ്പത്തിലാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപിച്ചു.
സഹകരണ സ്ഥാപനങ്ങളുടെ സമ്പത്തിലും അധികാരത്തിലുമാണെന്ന് സിപിഎം ലക്ഷ്യമിടുന്നത്.കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സഹകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കേരള ബാങ്കിന്റെ മറവിൽ ജനാധിപത്യവിരുദ്ധമാർഗത്തിലൂടെ സഹകരണ സ്ഥാപനങ്ങളെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
കെ.സി.ഇ.എഫ്.സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു അധ്യക്ഷനായി. ജനറൽ സെക്രട്ടറി ചാൾസ് ആന്റണി, അഡ്വ. ഹിൽസൺ മാത്യു, പി.രാധാകൃഷ്ണർ, പൂക്കോട്ട് ബാബുരാജ്, ഇ. രുദ്രകുമാരി, ഷിജി കെ.നായർ, അശോകൻ കറുങ്ങപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.