സഹകരണ സംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചു

Deepthi Vipin lal

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്‍ഡ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സഹകരണ സംരക്ഷണ അതിജീവന ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലാ കമ്മറ്റിയുടെ അഭിമുഖ്യത്തില്‍ ‘ ബാങ്കിങ് റെഗുലേഷന്‍ നിയമഭേദഗതി _ സഹകരണ സ്ഥാപനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഐ സി ബാല കൃഷ്ണന്‍ എം.എല്‍.എ. സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് പി. സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നിയമ ഭേദഗതികളും മറ്റ് പ്രതിലോമ പ്രവര്‍ത്തനങ്ങളും സഹകാരികള്‍ തിരിച്ചറിയണമെന്നും ഇതിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും എംഎല്‍.എ പറഞ്ഞു. ഐ.സി.എം ചീഫ് ഫാക്കലിറ്റി ഡോ. സക്കീര്‍ ഹുസൈന്‍ വിഷയാവതരണം നടത്തി.

ചടങ്ങില്‍ സംസ്ഥാന ട്രഷറായി തിരഞ്ഞെടുത്ത പ്രിയേഷ് സി.പി., സംസ്ഥാന സെക്രട്ടറിയായ എം. നംഷീദ് എന്നിവരെ ആദരിച്ചു. അസി. ഡയറക്ടര്‍മാരയ സതീഷ് ചന്ദ്രന്‍, സുലൈമാന്‍ ഇസ് മാലി, സഹകരണ എംബ്ലോയിസ് ഫ്രണ്ട് പ്രസിഡന്റ് സുനില്‍കുമാര്‍ കെ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പ്രോമിസണ്‍ പി ജെ സ്വാഗതവും ട്രഷറര്‍ സദാനന്ദന്‍ കെ.കെ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News