സഹകരണ മേഖലയോടുള്ള കേന്ദ്ര നയത്തിനെതിരെ സഹകാരികളും ജീവനക്കാരും ധര്‍ണ്ണ നടത്തി

Deepthi Vipin lal

സഹകരണ മേഖലയെ കൈയ്യടക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ വയനാട് ഡി.സി.സി.യുടെ നേതൃത്വത്തില്‍ സഹകാരികളും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ചേര്‍ന്ന് കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ സഹകരണത്തോടെയായിരുന്നു സമരം. ഡി.സി.സി.പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എ.ഐ .സി.സി. അംഗം പി.കെ. ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി.

മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.പി.വര്‍ഗീസ്, പോക്കര്‍ ഹാജി, പി.കെ. സുരേഷ് ബാബു, ഗോകുല്‍ദാസ് കോട്ടയില്‍, ബിനു തോമസ്, പി.പി. ആലി, എന്‍.ഡി.ഷിജു, ടി.സി.ലൂക്കോസ്, വിനോദ് കുമാര്‍, ശ്രീഹരി. പി, പി.എന്‍.സുധാകരന്‍, വി.എന്‍.ശ്രീകുമാര്‍, ജിജു .പി ,റോയി കുന്നമ്പറ്റ, പി.എസ് മധു, സി.കെ. ജിതേഷ്, തോമസ് അമ്പലവയല്‍, ഉത്സവദാസ്, പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.