സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തും, കരുതലും അനുഭവഭേദ്യമായത് കേരളത്തിന്റെ പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളിലാണെന്ന് ചീഫ് വിപ്പ് കെ.രാജൻ.

adminmoonam

കലാലയങ്ങളിലെ സർഗാത്മകതയും, പഠന മികവും ജനങ്ങളുടെ ജീവിത പ്രയാസങ്ങൾ തുറന്ന് കാട്ടുന്നതിനും, അവ പരിഹരിക്കുന്നതിനുമാകണമെന്ന് ഗവ: ചീഫ് വിപ്പ് അഡ്വ.കെ രാജൻ പറഞ്ഞു. തൃശൂർ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സഹകരണ പരിശീലന കേന്ദ്രത്തിലെ മെറിറ്റ് ഡേയും, മാഗസിൻ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അഡ്വ.കെ രാജൻ.സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തും, കരുതലും അനുഭവഭേദ്യമായത് കേരളത്തിന്റെ പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളിലാണ്.സാധാരണക്കാരന്റെ ജീവിതഗന്ധിയായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സഹകരണ പ്രസ്ഥാനത്തിന്റെ സംഭാവനകൾ മറക്കാനാകാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

സഹകരണ പരിശീലന കേന്ദ്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി രജിസ്ട്രാറും, പ്രിൻസിപ്പലുമായ സോണിയ സോമൻ ടി അദ്ധ്യക്ഷയായി. സഹകരണ വകുപ്പ് ജോ. ഡയറക്ടറും, മുൻ പ്രിൻസിപ്പലുമായ ഗ്ലാഡി ജോൺ പുത്തൂർ മുഖ്യാതിഥിയായി. സഹകരണ കോളേജ് പ്രിൻസിപ്പൽ കെ പി രമ, അധ്യാപകരായ എം സിദ്ധാർത്ഥൻ, കെ എൽ ഫ്രാൻസീസ്, എം പി സാലി, സി പി മോളി, ടി കെ രഞ്ജിത്ത്, ഹസീത തുടങ്ങിയവർ സംസാരിച്ചു.2018-19 വർഷത്തിൽ നടന്ന ജെ ഡി സി പരീക്ഷയിൽ സംസ്ഥാനാടിസ്ഥാനത്തിൽ രണ്ടും, മൂന്നും, അഞ്ചും, എട്ടും റാങ്കുകൾ നേടിയവർക്കും, വിവിധ വിഷയങ്ങളിൽ ഉയർന്ന മാർക്ക് ലഭിച്ചവർക്കും ചടങ്ങിൽ പുരസ്കാരങ്ങളും, കാഷ് അവാർഡുകളും  വിതരണം ചെയ്തു.ചടങ്ങിന് പ്ലാനിംഗ് ഫോറം കൺവീനർ വി ജെ ബെന്നി സ്വാഗതവും, ജോ. കൺവീനർ ആതിര നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.

Latest News
error: Content is protected !!