സഹകരണ പരീക്ഷാ ബോർഡ്- ചട്ടത്തിൽ ഭേദഗതി.
സഹകരണ പരീക്ഷാ ബോർഡ് നടത്തുന്ന പരീക്ഷകളിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലും നിയമന ശുപാർശ ചെയ്യുന്നതിലും പരീക്ഷാ ബോർഡിന്റെ ചട്ടത്തിൽ ഭേദഗതിവരുത്തി.ഉദ്യോഗാർത്ഥികളുടെ ഏകീകൃത പട്ടികയുടെ അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് റാങ്ക് പട്ടിക തയ്യാറാക്കും. ആയത് തയ്യാറാക്കിയ തീയതി മുതൽ ഇരുപത് ദിവത്തിനുള്ളിൽ പരീക്ഷാ ബോർഡിന്റെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും.
ഇതിന്റെ ഒരു കോപ്പി പരീക്ഷാ ബോർഡ് ബന്ധപ്പെട്ട സംഘത്തിനും അയയ്ക്കും .ഒഴിവുകൾ റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ബോർഡ് റാങ്ക് പട്ടികയിൽ നിന്ന് നിയമന ശുപാർശ നൽകും.പ്രസിദ്ധീകരിച്ച തീയതി മുതൽ രണ്ട് വർഷംവരെയായിരിക്കും റാങ്ക് പട്ടികയുടെ കാലയളവ് .കൂടാതെ അഭിമുഖത്തിന് ക്ഷണിക്കുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം പ്രസിദ്ധീകരിച്ച ഒഴിവുകളുടെ 10 മടങ്ങ് എന്നത് 15 മടങ്ങിലേക്കു ഉയർത്തുകയും ചെയ്തു.