സഹകരണ കോണ്‍ഗ്രസ് തിരുവനന്തപുരത്ത് : പതാക ജാഥ 16 ന് തുടങ്ങും
ഒന്‍പതാമത് സഹകരണ കോണ്‍ഗ്രസ് ജനുവരി 21, 22 തീയതികളിലായി തിരുവനന്തപുരത്ത് നടക്കും. നിശാഗന്ധിയില്‍ 21-ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ സഹകരണ മന്ത്രി വി.എന്‍.വാസവന്‍ അധ്യക്ഷത വഹിക്കും.
സഹകരണ കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന പതാക ജാഥ ജനുവരി 16 വൈകിട്ട് 5 മണിക്ക് കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യും. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബാണ് ജാഥയുടെ ക്യാപ്റ്റന്‍.