സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കു ശാഖ: പുതിയ നിര്‍ദേശങ്ങളുമായി രജിസ്ട്രാര്‍

moonamvazhi

അവസാനത്തെ മൂന്നു വര്‍ഷം അറ്റലാഭത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കേ ശാഖ തുറക്കാന്‍ അനുമതി നല്‍കാവൂ എന്നു സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. മറ്റൊരു പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ പ്രവര്‍ത്തനപരിധിയുള്ളിടത്തു പുതിയ ശാഖ അനുവദിക്കാനും പാടില്ല.

പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസനബാങ്കുകള്‍ക്കു പുതിയ ശാഖകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സഹകരണസംഘം രജിസ്ട്രാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഈ നിബന്ധനകളുള്ളത്.

സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തിലും മറ്റുമുണ്ടായ വൈവിധ്യവല്‍ക്കരണത്തിന്റെയും വളര്‍ച്ചയുടെയും അടിസ്ഥാനത്തില്‍ സഹകരണസംഘം രജിസ്ട്രാറുടെ 20 / 1988 നമ്പര്‍ സര്‍ക്കുലറിലെ ചില വ്യവസ്ഥകളില്‍ മാറ്റം വരുത്തേണ്ടതാണെന്ന സഹകാരികളുടെ ആവശ്യത്തെത്തുടര്‍ന്നാണു മുന്‍ സര്‍ക്കുലറില്‍ ഭേദഗതി വരുത്തുന്നതെന്നു രജിസ്ട്രാര്‍ അറിയിച്ചു.

circular-01-2023

Leave a Reply

Your email address will not be published.

Latest News
error: Content is protected !!