സഹകരണസംഘങ്ങൾ സാമൂഹ്യപ്രതിബദ്ധത കാണിക്കണമെന്ന് ടി.എൻ. പ്രതാപൻ എം.പി.

adminmoonam

 

സഹകരണ സ്ഥാപനങ്ങൾ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കണമെന്ന് ടി.എൻ.പ്രതാപൻ എം.പി.ഓർമിപ്പിച്ചു. പ്രളയത്തിൽ മറ്റുള്ളവരെ സഹായിക്കാൻ സഹകരണസംഘങ്ങൾ മുന്നോട്ടുവരുന്നത് അഭിനന്ദനാർഹമാണ്. സഹജീവികളുടെ ദുരിതത്തിൽ ഒപ്പം നിൽക്കാൻ സംഘങ്ങൾക്ക് കടമയുണ്ട് എന്നും എം.പി. പറഞ്ഞു. തൃശ്ശൂർ പുതുക്കാട് സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡണ്ട് ടി.വി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ.പി. വിശ്വനാഥൻ മുഖ്യാതിഥിയായിരുന്നു. അസിസ്റ്റന്റ് രജിസ്ട്രാർ എം.സി. അജിത്ത്, കെ.എം. ബാബുരാജ്, ബാങ്ക് വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, സെക്രട്ടറി എം.കെ. നാരായണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.