സഹകരണമേഖല രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കണം- സി.എന്‍. വിജയകൃഷ്ണന്‍

moonamvazhi

സഹകരണമേഖല രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കണമെന്നു എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സഹകരണമേഖലയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുറഞ്ഞുവരുന്നതു സഹകരണത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലൂടെ കടന്നുവന്ന
തന്നെപ്പോലുള്ള സഹകാരികള്‍ക്കു വേദനയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

13 വര്‍ഷമായി കണ്ണഞ്ചേരി ആസ്ഥാനമായി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ അര്‍ബ്ബന്‍ വെല്‍ഫെയര്‍ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഗോള്‍ഡ് ലോണ്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിജയകൃഷ്ണന്‍. ബുധനാഴ്ച രാവിലെ മാത്തോട്ടം വനശ്രീക്കു മുന്‍വശം കിങ്‌സ് ആര്‍ക്കേഡില്‍ നടന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നവാസ് വാടിയില്‍ ആദ്യ ഗോള്‍ഡ്‌ലോണ്‍ തുക കൈമാറി. ഡിവിഷന്‍ കൗണ്‍സിലര്‍ ഷമീന ടി.കെ. അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി പ്രസീത. എം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  എം.ഐ. മുഹമ്മദ് ഹാജി (മുന്‍ പഞ്ചായത്ത് മെമ്പര്‍), അഷറഫ് മണക്കടവ് (ഡയറക്ടര്‍ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍), സുനിത. പി. ( പ്രസിഡന്റ് ബേപ്പൂര്‍ വനിതാ സഹകരണ സംഘം), രാജന്‍ (പ്രസിഡന്റ് ഫറോക്ക് റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റി) എന്നിവര്‍ ആശംസ നേര്‍ന്നു. സംഘം പ്രസിഡന്റ് പി. ബാലഗംഗാധരന്‍ സ്വാഗതവും ഡയറക്ടര്‍ സുശീല.എന്‍. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!