സഹകരണമേഖലയെ രാഷ്ട്രീയവത്കരിക്കുകയാണ് കേരള ബാങ്ക് കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്.
സഹകരണമേഖലയെ രാഷ്ട്രീയ വൽക്കരിക്കുക എന്ന ലക്ഷ്യമാണ് കേരള ബാങ്കിന്റെ ഉദയംകൊണ്ട് സർക്കാർ ഉന്നം വയ്ക്കുന്നതെന്നു മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് പറഞ്ഞു. തൃശ്ശൂരിൽ കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ അവകാശ സംരക്ഷണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളി വിരുദ്ധ നടപടികളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുപോലെയാണ്. അർബൻ ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണം, സൂപ്പർ ഗ്രേഡ് വിഷയങ്ങളിൽ നിഷേധ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. അർബൻ ബാങ്ക് ജീവനക്കാരുടെ പെൻഷൻ പ്രായം 62 ആകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓർഗനൈസേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ടി.വി.ചാർളി അധ്യക്ഷത വഹിച്ചു.