സപ്ത റിസോര്‍ട്ടിൽ ലാഡറിന്റെ പരിശീലന പരിപാടി രണ്ടാം ദിവസം 

moonamvazhi

കേരള ലാൻഡ് റിഫോംസ് ആൻഡ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡർ) സംഘടിപ്പിക്കുന്ന രണ്ടാഴ്ചത്തെ പരിശീലന പരിപാടിയിൽ രണ്ടാം ദിവസം വയനാട് ജില്ലയിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

വയനാട് സുൽത്താൻബത്തേരിയിലെ സപ്ത റിസോർട്ടിൽ നടന്ന ചടങ്ങിൽ ലാഡർ ഡയറക്ടർ സി.എ.അജീർ അധ്യക്ഷത വഹിച്ചു. സഹകരണവും ടൂറിസവും എന്ന വിഷയത്തിൽ ഡോ.ശോഭന ക്ലാസെടുത്തു.

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ് മാസ് കെയർ പദ്ധതിയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. ലാഡർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അവലോകന പ്രഭാഷണം നടത്തി. ലാഡർ ജനറൽ മാനേജർ കെ.വി. സുരേഷ് ബാബു സ്വാഗതവും സപ്ത ജനറൽ മാനേജർ സുജിത്ത് ശങ്കർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!