സപ്ത റിസോര്‍ട്ടില്‍ ലാഡറിന്റെ രണ്ടാഴ്ചത്തെ പരിശീലന പരിപാടിക്ക് ഇന്ന് തുടക്കം

moonamvazhi

കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍)
സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന് വൈകുന്നേരം 6 ന് വയനാട് സുല്‍ത്താന്‍ബത്തേരിയിലെ സപ്ത റിസോര്‍ട്ടില്‍ ആരംഭിക്കും. സഹകരണവും ടൂറിസവും എന്ന വിഷയത്തില്‍ നൗഷാദ്, ഡോ.ശോഭന എന്നിവര്‍ ക്ലാസ്സെടുക്കും. നവംബര്‍ 27,28,29,30 ഡിസംബര്‍ 4,5,6,7,8,11,12,13,20,21 എന്നീ 14 ദിവസങ്ങളില്‍ 14 ജില്ലകളില്‍ നിന്നായുളള (ഒരോ ദിവസവും ഓരോ ജില്ലയില്‍ നിന്നും 30 സംഘങ്ങള്‍ വീതം) പ്രതിനിധികളാണ് സെമിനാറില്‍ പങ്കെടുക്കുന്നത്.

ലാഡര്‍ ഡയറക്ടര്‍ സി.എ.അജീര്‍ അധ്യക്ഷത വഹിക്കും. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് മാസ് കെയര്‍ പദ്ധതിയെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് നടത്തും. ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അവലോകന പ്രഭാഷണം നടത്തും. ലാഡര്‍ ജനറല്‍ മാനേജര്‍ സുരേഷ് ബാബു സ്വാഗതവും സപ്ത ജനറല്‍ മാനേജര്‍ സുജിത്ത് ശങ്കര്‍ നന്ദിയും പറയും.

Leave a Reply

Your email address will not be published. Required fields are marked *

Latest News