വിമുക്തഭടന്മാര്‍ക്കുള്ള ആരോഗ്യ പദ്ധതി: ആശുപത്രികളുടെ ലിസ്റ്റില്‍ എം.വി.ആര്‍. കാന്‍സര്‍ സെന്ററും

Deepthi Vipin lal

വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമുള്ള പങ്കാളിത്ത ആരോഗ്യ പദ്ധതിയില്‍ ( Ex-servicemen Contributory Health Scheme – ECHS ) ചികിത്സയ്ക്കായി എംപാനല്‍ ചെയ്യപ്പെട്ട 61 ആശുപത്രികളില്‍ കോഴിക്കോട്ടെ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ഉള്‍പ്പെടുന്നു. ചികിത്സക്കുള്ള ആശുപത്രികളുടെ എംപാനല്‍ പട്ടികക്കു ജൂലായ് ഏഴിനു യോഗം ചേര്‍ന്ന 35-ാമതു സ്‌ക്രീനിങ് കമ്മിറ്റിയാണു അംഗീകാരം നല്‍കിയത്.

വ്യത്യസ്ത സ്‌പെഷ്യാലിറ്റികളില്‍പ്പെട്ട 61 സ്വകാര്യ ആശുപത്രികള്‍ക്കും നഴ്‌സിങ് ഹോമുകള്‍ക്കും രോഗനിര്‍ണയ ലബോറട്ടറികള്‍ക്കുമാണ് പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കിയത്. ഇതിലാണു സഹകരണമേഖലയില്‍പ്പെട്ട എം.വി.ആര്‍. കാന്‍സര്‍ സെന്ററുമുള്‍പ്പെടുന്നത്. ലിസ്റ്റിലുള്ള കേരളത്തിലെ മറ്റൊരാശുപത്രി തൃശ്ശൂരിലെ ഐ വിഷന്‍ ഐ ഹോസ്പിറ്റലാണ്.

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കുമായി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ ചികിത്സയ്ക്കായി എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രികളിലും എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ഉള്‍പ്പെടുന്നുണ്ട്.

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കുമുള്ള ആരോഗ്യപദ്ധതിയില്‍പ്പെട്ട ആശുപത്രികളുടെയും നഴ്‌സിങ് ഹോമുകളുടെയും പട്ടിക താഴെ:

[pdf-embedder url=”http://www.moonamvazhi.com/wp-content/uploads/2022/07/Empanelment__61_new_35-SCM_order_29.7.2022-1.pdf” title=”Empanelment__61_new_35 SCM_order_29.7.2022 (1)”]

 

Leave a Reply

Your email address will not be published.

Latest News