വടക്കേക്കര സർവീസ് സഹകരണ ബാങ്കിൽ ഇ- സേവന കേന്ദ്രം ആരംഭിച്ചു.

adminmoonam

എറണാകുളം പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ ഇ- സേവന കേന്ദ്രത്തിലെ ഉദ്ഘാടനം മുൻ സഹകരണ വകുപ്പ് മന്ത്രി എസ്.ശർമ എംഎൽഎ നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് എ.ബി. മനോജ് അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ എസ്. ജെയ്‌സി, ബാങ്ക് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, സഹകാരികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബസ്, ട്രെയിൻ, വിമാന ടിക്കറ്റുകൾ, ഇൻഷുറൻസ്, പാസ്പോർട്ട്, പാൻ കാർഡ്, കുടിക്കിട സർട്ടിഫിക്കറ്റുകൾ, പൊസഷൻ സർട്ടിഫിക്കറ്റ് തുടങ്ങി എല്ലാ സേവനങ്ങളും ഇതിലൂടെ ലഭ്യമാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!