മൂന്നു വർഷത്തിനിടയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1294 കോടി രൂപ വിതരണം ചെയ്തതായി മുഖ്യമന്ത്രി.

adminmoonam

മൂന്ന് വര്‍ഷത്തിനിടയില്‍ 3,70,000 പേര്‍ക്കായി 1294 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ വിതരണം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. ദുരിതബാധിതരെ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്താതേയും ഓഫീസുകള്‍ കയറി ഇറക്കാതേയും ആണ് ദുരിതാശ്വാസ നിധിയില്‍ നിന്നും ഇത്രയും തുക വിതരണം ചെയ്തത്. ഓഖി, പ്രളയ ദുരിതാശ്വാസം എന്നിവ ഉള്‍പ്പെടാതെയാണ് ഈ തുക.

അപേക്ഷ നല്‍കല്‍ മുതല്‍ തുക അനുവദിക്കല്‍ വരെയുളള നടപടി ക്രമങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറ്റി കൂടുതല്‍ പേര്‍ക്ക് വേഗത്തില്‍ തുക ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. അപേക്ഷയിന്മേല്‍ റിപ്പോര്‍ട്ട് നല്‍കുന്നതിന് ഉള്‍പ്പെടെ ഓണ്‍ലൈന്‍ സംവിധാനമാണ് നിലവിലുള്ളത്. തുക അക്കൗണ്ടില്‍ എത്തിക്കുന്നതിനും നടപടി സ്വീകരിച്ചു. അപേക്ഷിക്കാനുള്ള വരുമാന പരിധി വര്‍ധിപ്പിച്ചും അനുവദിക്കാവുന്ന തുകയുടെ പരിധി വര്‍ധിപ്പിച്ചും കൂടുതല്‍ ആശ്വാസമേകാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.