മാന്നാമംഗലം ക്ഷീരോൽപാദന സഹകരണ സംഘം: ബോധവൽകരണ സെമിനാർ നടത്തി

moonamvazhi

ക്ഷീര കർഷകർക്കുള്ള സമഗ്ര ഇൻഷുറൻസ് പദ്ധതിയായ ക്ഷീര സാന്ത്വനം പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ മാന്നാമംഗലം ക്ഷീരോൽപാദന സഹകരണ സംഘം ബോധവൽക്കരണ സെമിനാറും മൃഗങ്ങൾക്കുള്ള ഹോമിയോപതി മെഡിക്കൽ ക്യാമ്പും നടത്തി.

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. ക്ഷീര സാന്ത്വനം ഇൻഷുറൻസ് പദ്ധതിയിൽ കർഷകർക്ക് നൽകുന്നതുപോലെയുള്ള സബ്സിഡി കുടുംബാംഗങ്ങൾക്കും ജീവനക്കാർക്കും കൂടി അനുവദിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

സംഘം പ്രസിഡന്റ് ജോർജ് പന്തപ്പിള്ളി അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ക്ഷീര വികസന ഓഫീസർ മീനു റസ്സൽ പദ്ധതി വിശദീകരണം നടത്തി. ഒല്ലൂക്കര ക്ഷീരവികസന ഡയറി ഫാം ഇൻസ്‌റ്റക്ടർ സ്മൃതി വാസുദേവൻ ക്ഷീര സാന്ത്വന ഇൻഷുറൻസിനെ കുറിച്ച് ക്ലാസ്സ് നടത്തി. തുടർന്ന് ഹോമിയോ മരുന്ന് ക്ഷീരമേഖലയിൽ എന്ന വിഷയത്തെ കുറിച്ച് ഡോക്ടർ അജയ് കുമാർ ക്ലാസ്സ് നടത്തി.

സംഘം വൈസ് പ്രസിഡന്റ് ലളിത സദാനന്ദൻ സ്വാഗതവും സംഘം സെക്രട്ടറി അഡ്വ. ദേവീസ് കണ്ണൂക്കാടൻ നന്ദിയും പറഞ്ഞു.

ജോസഫ് ജോർജ് മാന്തോട്ടം, വർഗ്ഗീസ് ആക്കാശ്ശേരി, ഷൈബി സാബു, ആന്റണി മുട്ടകുളം തുടങ്ങിയവരും സംഘം ജീവനക്കാരും നേതൃത്വം നൽകി.

Leave a Reply

Your email address will not be published.