മാന്നാം മംഗലം ക്ഷീരോല്പാദക സഹകരണ സംഘം ലോക ക്ഷീരദിനം ആഘോഷിച്ചു

Deepthi Vipin lal

മാന്നാം മംഗലം ക്ഷീരോല്പാദക സഹകരണ സംഘം വിപുലമായ പരിപാടികളോടെ ലോക ക്ഷീരദിനം ആഘോഷിച്ചു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ.ജോസഫ് ടാജറ്റ് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. ക്ഷീര കര്‍ഷകര്‍ക്ക് ഔഷധസസ്യം വിതരണം ചെയ്തു. സംഘം പ്രസിഡന്റ് ജോര്‍ജ് പന്ത പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ക്ഷീരവികസന ഓഫീസര്‍ അരുണ്‍ കേരള ക്ഷീരകര്‍ഷക ക്ഷേമനിധിയിലേക്ക് സമ്പൂര്‍ണ അംഗത്വ ക്യാമ്പയിന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മിനി സാബു പൂത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ശ്രീനിവാസന്‍ ,ക്ഷേമകാര്യ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ നളിനി വിശ്വംഭരന്‍ വാര്‍ഡ് മെമ്പര്‍മാരായ മിനി റെജി ,ജിനോ തമ്പി ,ഷാജി വാരപ്പെട്ടി, അരോഷ്, ഡെയസി ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു. സമിതിയംഗം പൗലോസ് തെറ്റയില്‍ സ്വാഗതവും സെക്രട്ടറി അഡ്വ.ഡേവീസ് കണ്ണക്കാടന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.