മാഞ്ഞാലി ബാങ്ക് ആഗ്ര പേഡ ഉത്പാദനത്തിലേക്ക്

moonamvazhi

എറണാകുളം ജില്ലയിലെ മാഞ്ഞാലി സര്‍വീസ് സഹകരണബാങ്ക് കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന കാര്‍ഷികമൂല്യവര്‍ധിതോത്പന്നങ്ങളുടെ കൂട്ടത്തില്‍ കുമ്പളങ്ങയില്‍നിന്ന് ആഗ്ര പേഡ നിര്‍മിക്കുന്നു. ഇതിനായുള്ള കുമ്പളങ്ങസംഭരണം ആരംഭിച്ചു.

അയിരൂര്‍ സഹകരണബാങ്കിനും കുന്നുകര കൃഷിഭവനും കീഴിലുള്ള മാസ്റ്റര്‍ കര്‍ഷകനായ അഗസ്തിക്കുട്ടിയുടെ കൃഷിയിടത്തില്‍ വിളവെടുത്ത കുമ്പളങ്ങ മാഞ്ഞാലി സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറി ടി.ബി. ദേവദാസ് ഏറ്റുവാങ്ങി. അയിരൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ബേബി മണവാളന്‍, കൃഷിഓഫീസര്‍ സാബിറ ബീവി, കുന്നുകര ഗ്രാമപഞ്ചായത്തംഗം മിനി പോളി എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!